പ്രചാരണത്തിനിടെ ബി ജെ പി പ്രവർത്തകരെ കൈയിലെടുത്ത് പ്രിയങ്ക

ഇന്‍ഡോറില്‍ വാഹന പ്രചാരണ ജാഥയ്ക്കിടെ മോദിജിയെ പുകഴ്ത്തി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ കൈയിലെടുത്ത് പ്രിയങ്ക ഗാന്ധി . കാറില്‍ പോവുകയായിരുന്ന പ്രിയങ്ക ഗാന്ധിയെ കണ്ട് ബിജെപി പ്രവര്‍ത്തകര്‍ മോദി അനുകൂല മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഇത് കണ്ട് പ്രിയങ്ക കൈ ഉയര്‍ത്തി ഇവരെ അഭിവാദ്യം ചെയ്തു. ഇതോടെ ബിജെപി പ്രവര്‍ത്തര്‍ക്ക് ആവേശം കൂടി. അവര്‍ കൂടുതല്‍ ശബ്ദത്തില്‍ മുദ്രാവാക്യം കേള്‍ക്കാന്‍ തുടങ്ങി. ഇപ്പോഴാണ് ഒരല്‍പ്പം പോലും താമസിക്കാതെ അവര്‍ തന്‍റെ വാഹനം നിര്‍ത്തി താഴെയിറങ്ങിയത്. പിന്നീടായിരുന്നു പ്രിയങ്കയുടെ സംസാരം. ‘നിങ്ങളുടെ രാഷ്ട്രീയം നിങ്ങള്‍ക്ക്, ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങള്‍ക്ക്. എല്ലാവിധ ആശംസകളും,’ എന്നായിരുന്നു പ്രിയങ്ക ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞത്. പ്രിയങ്കാ ഗാന്ധിയുടെ ഈ രീതിയിലുള്ള പ്രതികരണം ബിജെപി പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ പ്രിയങ്കയുടെ പ്രതികരണത്തില്‍ അവര്‍ ഏറെ സന്തുഷ്ടരുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയങ്കാ ഗാന്ധിക്കും കോണ്‍ഗ്രസിനും വിജയാശംസകള്‍ നേര്‍ന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ഇവരെ മടക്കിയത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.