മധുവിന്‍റെ സഹോദരി ഇനി കേരളാ പോലീസില്‍

കേരള മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട മധുവിന്‍റെ സഹോദരി ഉള്‍പ്പെടെ 74 പേര്‍ ഇന്ന് കേരളാ പൊലീസിന്‍റെ ഭാഗമാകും. ആദിവാസി മേഖലയില്‍ നിന്ന് പ്രത്യേക നിയമനം വഴി തെരഞ്ഞെടുക്കപ്പെട്ടവരാണ് 74 പേരും. മധുവിന്‍റെ സഹോദരി ചന്ദ്രിക ഉള്‍പ്പെടെ 24 വനിതകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.ചന്ദ്രികയ്ക്ക് പുറമെ ദേശീയ കബഡി താരവും സംസ്ഥാന വനിതാ ഫുട്‌ബോള്‍ താരവുമായ എം അശ്വതി. ദേശീയ ജൂഡോ താരം സി ഈശ്വരിയും ഇന്ന് കേരളാ പൊലീസിന്‍റെ ഭാഗമാകും. 15 പേരാണ് പാലക്കാട് ജില്ലയില്‍ നിന്ന് പൊലീസിലെത്തുന്നത്. 74 പേരില്‍ 30 പേര്‍ പ്ലസ് ടു പാസായാവരാണ്. രണ്ടുപേര്‍ക്ക് ബിരുദവും ബിഎഡും ഉണ്ട്. ഏഴുപേര്‍ക്ക് ബിരുദവും. ബാക്കിയുള്ളവര്‍ എസ്‌എസ്‌എല്‍സി യോഗ്യതയുള്ളവരാണ്. ഇന്ന് രാവിലെ തൃശൂരിലെ പൊലീസ് അക്കാദമിയിലാണ് ഏഴു പാസ്സിങ് ഔട്ട് പരേഡ് നടക്കുക.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.