സുന്നി വോയ്‌സിന്റെ കാമ്പയിനോടനുബന്ധിച്ചു അവാർഡ് നൽകി

അഴീക്കോട്. സമസ്ത കേരള സുന്നി യുവജന സംഘം മുഖപത്രമായ സുന്നി വോയ്‌സിന്റെ കാമ്പയിനോടനുബന്ധിച്ചു അഴീക്കോട് സർക്കിളിൽ നിന്നും നിശ്ചിത കാലയളവിൽ കൂടുതൽ വാരിക്കാരെ ചേർത്തതിന് അഴീക്കോട് പ്രവാസി സുന്നി കൂട്ടായ്മ ഏർപ്പെടുത്തിയ അവാർഡിന് വൻകുളത്തു വയൽ യൂണിറ്റ് അർഹത നേടി. പ്രവാസി സുന്നി കൂട്ടായ്മ നൽകിയ ജനുവരി 29 എന്ന കാലയളവിൽ 88 വരിക്കാരെ ചേർത്താണ് യൂണിറ്റ് വിജയികളായത്. മൂന്ന് നിരത്തു രിഫാഇയ്യ മദ്രസ്സയിൽ നടന്ന ചടങ്ങിൽ വെച്ച് കേഷ് അവാർഡും മൊമെന്റോയും സമ്മാനിച്ചു. അതോടൊപ്പം അൻപതിൽ കൂടുതൽ വരിക്കാരെ ചേർത്തതിനുള്ള പ്രത്യേക പ്രൈസ് മണിക്ക് പൊയ്ത്തുംകടവ്, വലിയപറമ്പ് യൂനിറ്റുകളും അർഹരായി. പരിപാടിയിൽ കേരള മുസ്‌ലിം ജമാഅത്തു , എസ് വൈ എസ്, എസ് എസ് എഫ് നേതാക്കളായ അബ്ദുസ്സമദ് അരയാക്കണ്ടിപ്പാറ, സാജിദ് വൻകുളത്തു  വയൽ, ഉബൈദ് ടി പി, ബാദ്ഷ വളപട്ടണം, ഹുസ്സൈൻ സഖാഫി, ഉബൈദ് ഇ എം എന്നിവരും പ്രവാസി കൂട്ടായ്മ പ്രതിനിധികളായ ഹുസൈൻ കുഞ്ഞി ഖത്തർ, ഉസ്മാൻ മൂന്ന് നിരത്തു എന്നിവരും പങ്കെടുത്തു. 

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: