പയ്യാമ്പലത്ത് എൻജിനീയറിങ് വിദ്യാര്‍ത്ഥി തിരയില്‍പെട്ടു

കണ്ണൂർ പയ്യാമ്പലത്ത് എൻജിനീയറിങ് വിദ്യാര്‍ത്ഥി തിരയില്‍പെട്ടു പരിക്കേറ്റു. കോയമ്പത്തൂരിലെ ശ്രീകൃഷ്ണ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥി പ്രഭാകര്‍ (20) ആണ് ഇന്ന് ഉച്ചയോടെ തിരയില്‍പെട്ടത്. 12 പേർ കടലിൽ കുളിക്കുന്നതിനിടെ  പ്രഭാകര്‍ എന്ന വിദ്യാര്‍ഥി തിരയില്‍ പെട്ട് ഒഴുകി പോവുകയായിരുന്നു..വിവരമറിഞ്ഞ് എത്തിയ ലൈഫ് ഗാർഡ് ചാൾസ് ഏഴിമല രക്ഷപ്പെടുത്തി . പോലീസ് കൺട്രോൾ ജില്ലാ ആശുപത്രി എത്തിക്കുകയായിരുന്നു. പിന്നീട് എ.കെ.ജി ആശുപത്രിയിലേക്ക് മാറ്റി.

മുന്‍പും നിരവധി പേരെ സമാന സാഹചര്യങ്ങളില്‍ ചാള്‍സണ്‍ രക്ഷപ്പെടുത്തിയിരുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ മികച്ച ലൈഫ് ഗാര്‍ഡിനുള്ള അവാര്‍ഡ് നേടിയിട്ടുള്ള ചാള്‍സണ്‍  സാഹസിക നീന്തലില്‍ ലോക റെക്കോര്‍ഡ്‌ ജേതാവാണ്‌.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.