പീഡനവിവരം മറച്ചതിന് നടി രേവതിക്കെതിരെ പരാതി

തിരുവനന്തപുരം : പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയുടെ പീഡനവിവരം മറച്ചുവച്ചെന്ന് ആരോപിച്ചു സിനിമാ താരം രേവതിക്കെതിരെ പരാതി.

ഇന്ന് വൈകുന്നേരം എറണാകുളത്തു വച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് രേവതി ഒന്നര വര്ഷം മുമ്ബ് ഷൂട്ടിംഗിനെത്തിയ പതിനേഴുകാരി ലൈംഗികപീഡനത്തിന് ഇരയായ സംഭവം വെളിപ്പെടുത്തിയത്. പ്രായപൂര്ത്തിയാകാത്ത ഒരു പെണ്കുട്ടി പീഡനത്തിന് ഇരയായിട്ടും സംഭവത്തെ ഗൗരവമായി എടുത്തില്ലായെന്നും പീഡന വിവരം മറച്ചു വച്ചു എന്നുമാണ് പരാതി. എറണാകുളം സെന്ട്രല് പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്.
സംഭവത്തില് അന്വേഷിക്കുമെന്നും കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്നും പോലീസ് വൃത്തങ്ങള് അറിയിച്ചു.
‘മീടൂ ‘ വിലെ ഒടുവിലത്തേത് ഒരു പ്രമുഖ പത്രപ്രവര്ത്തകനെതിരെ യാമിനി നായര് എന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: