ദുരിതാശ്വാസത്തിൽ നിങ്ങൾക്കും പങ്കാളിയാകാം

കേരള ചിത്രകലാ പരിഷത്ത് STAND WITH KERALA എന്ന പേരിൽ പ്രളയബാധിതർക്കായി കണ്ണൂർ ഗവ: ഗസ്റ്റ് ഹൌസിൽ ഒരു ചിത്രകലാ ക്യാമ്പ്

സംഘടിപ്പിച്ചിരുന്നു. ക്യാമ്പിൽ അറുപതോളം ചിത്രകാരന്മാർ പങ്കെടുത്തു ചിത്രങ്ങൾ വരച്ചു. മാത്രമല്ല, കേരളത്തിനകത്തും പുറത്തു നിന്നുമായി നിരവധി ചിത്രകാരന്മാർ ചിത്രങ്ങൾ അയച്ചു തരികയുമുണ്ടായി. കഴിഞ്ഞ ഞായറാഴ്ച ചെറുതും വലുതുമായ ഈ നൂറോളം ചിത്രങ്ങളുടെ ഒന്നാം ഘട്ട പ്രദർശനവും വില്പനയും കണ്ണൂർ ടൗൺസ്‌ക്വയറിൽ വെച്ചു നടന്നു. പ്രശസ്ത സിനിമാനടി സനുഷയാണ് ഉദ്ഘാടനം ചെയ്തത്. ഇതേ ചിത്രങ്ങളുടെ രണ്ടാം ഘട്ട വില്പന സെപ്റ്റംബർ 15 ശനിയാഴ്ച തലശ്ശേരിയിൽ നടത്തുകയാണ്. BEMP High School ന് മുൻപിൽ വെച്ച് രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് വില്പന. പ്രശസ്ത ചിത്രകാരന്മാരുടെ ചിത്രങ്ങൾ വാങ്ങി ഈ മഹത്തായ സംരംഭത്തിൽ ഞങ്ങളോട് സഹകരിച്ചു ദുരിതാശ്വാസത്തിന്റെ ഭാഗമാവാൻ എല്ലാവരോടും വിനീതമായി അഭ്യർത്ഥിച്ചു കൊള്ളുന്നു

കേണൽ സുരേശൻ (പ്രസിഡന്റ്) വിനോദ് പയ്യന്നൂർ (സെക്രട്ടറി)
ഉത്ഘാടനം – Dr AT മോഹൻരാജ്

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.