ഡ്രോപ്‌സ് പാമ്പുരുത്തിയുടെ രണ്ടാംഘട്ട ദുരിദാശ്വാസ സഹായം കൈമാറി

ഡ്രോപ്‌സ് പാമ്പുരുത്തിയുടെ രണ്ടാംഘട്ട സഹായം കൊളച്ചേരി മുക്കിലെ മുല്ല ക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ ‍ നടന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വിഭവസമാഹരണച്ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് കൈമാറി. ഡ്രോപ്‌സ് പ്രസിഡന്റ് എം അബൂബക്കര്‍, സെക്രട്ടറി എംപി അബ്്ദുല്‍സമദ്, അംഗങ്ങളായ വി ടി മുസ്തഫ, എം റാസിഖ്, കെ പി ഇബ്രാഹീം മാസ്റ്റര്‍ സംബന്ധിച്ചു. രണ്ടാംഘട്ട ധനസഹായമായി 25000 രൂപയാണു നല്‍കിയത്. ഒന്നാംഘട്ട സഹായമായി 30000 രൂപയുടെ അവശ്യവസ്തുക്കള്‍ വയനാട്ടിലെ ദുരിതാശ്വാസ ക്യാംപില്‍ എത്തിച്ചിരുന്നു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.