Advertisements

സ്വാതന്ത്ര്യ ദിനാഘോഷം:  മന്ത്രി ഇ പി ജയരാജന്‍ അഭിവാദ്യം സ്വീകരിക്കും

പോലീസ് മൈതാനിയില്‍ ഇന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അഭിവാദ്യം സ്വീകരിക്കും. രാവിലെ എട്ട് മണിക്ക് പരിപാടികള്‍ക്ക് തുടക്കമാകും. 8.30 ന് മന്ത്രി പതാക ഉയര്‍ത്തും. പോലിസിന്റെ നാലും ജയില്‍, എക്‌സൈസ്, ഫോറസ്റ്റ് വിഭാഗങ്ങളുടെ ഓരോ വീതവും പ്ലാറ്റൂണുകളാണ് ഇത്തവണ പരേഡില്‍ അണിനിരക്കുക.

    ഹരിത പെരുമാറ്റച്ചട്ടം പൂര്‍ണമായും പാലിച്ചാവും ആഘോഷപരിപാടി. ജില്ലയില്‍ ദിവസങ്ങളായി പെയ്യുന്ന അതിശക്തമായ മഴയില്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാലും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലും ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ നിന്നും എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്റ്റുഡന്റ് പൊലീസ് കേഡര്‍ എന്നീ സ്‌കൂള്‍ വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: