Advertisements

ഷിധിന്‍ കൊലക്കേസ്; ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ കോടതി

കണ്ണൂരിലെ തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വടക്കുമ്പാട് സ്വദേശി ഷിധിന്‍ കൊല്ലപ്പെട്ട കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.പ്രതികളായ മൂന്ന് പേര്‍ സിഒടി നസീര്‍ വധശ്രമക്കേസിലും പ്രതികളാണ്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.2013 ഒക്ടോബര്‍ 4നായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കൊളശ്ശേരി ഭാഗത്തുള്ള സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വൈരാഗ്യം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് കൊളശ്ശേരി ബസ് സ്റ്റോപ്പിന് സമീപത്തുണ്ടായ സംഘര്‍ഷത്തിലാണ് ഷിധിന്‍ കൊല്ലപ്പെട്ടത്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: