Advertisements

കെവിന്‍റേത് ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷന്‍, അല്ലെന്ന് പ്രതിഭാഗം: കേസില്‍ ഈ മാസം 22ന് വിധി പറയും

കോട്ടയം സ്വദേശി കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് വിധി പറയാനായി മാറ്റി. ഈ മാസം 22ന് കേസില്‍ വിധി പറയുമെന്നാണ് കോട്ടയം സെഷന്‍സ് കോടതി ഉത്തരവിട്ടത്. കോടതി ചേര്‍ന്നപ്പോള്‍ തന്നെ കേസ് ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ജഡ്‌ജി ആവശ്യപ്പെട്ടു. ഇതിനായി പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും അഭിപ്രായം കോടതി തേടി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും ദുരഭിമാനക്കൊലയായി പ്രഖ്യാപിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ മുഖ്യസാക്ഷിയായ ലിജോയും മുഖ്യപ്രതിയായ ഷാനു ചാക്കോയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം ഇതിന് തെളിവാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. താഴ്‌ന്ന ജാതിക്കാരനായ കെവിന്‍ നീനുവിനെ കല്യാണം കഴിക്കുന്നത് തങ്ങള്‍ക്ക് നാണക്കേടാണെന്നാണ് ഷാനു സന്ദേശം അയച്ചത്. എന്നാല്‍ ദുരഭിമാനക്കൊലയല്ലെന്നാണ് പ്രതിഭാഗം വക്കീലിന്റെ വാദം. കെവിനും നീനുവും തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കാമെന്ന് നീനുവിന്റെ അച്ഛന്‍ സമ്മതിച്ചിരുന്നതായും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: