Advertisements

അഭിനന്ദന്‍ വര്‍ത്തമാന് വീര ചക്ര

ബാലകോട്ട് വ്യോമാക്രണം നടന്നതിന് പിന്നാലെ പാകിസ്താന്റെ എഫ്16 യുദ്ധവിമാനം വെടിവെച്ചിട്ട വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിന്ദന്‍ വര്‍ത്തമാന് രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സൈനികബഹുമതിയായ വീര ചക്ര നല്‍കാന്‍ തീരുമാനം. സ്വാതന്ത്ര്യദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. എയര്‍ഫോഴ്‌സ് സ്ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധ സേവാ മെഡല്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.യുദ്ധസാഹചര്യത്തില്‍ ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് വീര ചക്ര കര, നാവിക, വ്യോമ സേനകളിലെ സൈനികര്‍ക്ക് സമ്മാനിക്കുന്നത്. 20 വര്‍ഷത്തിന് ശേഷമാണ് ഒരു സൈനികന് വീര ചക്ര സമ്മാനിക്കുന്നത്.പുല്‍വാമ ആക്രമണത്തിന് പ്രതികാരമായാണ് ഫെബ്രുവരി 26 ന് വ്യോമസേന ബാലകോട്ടെ ഭീകര കേന്ദ്രങ്ങളില്‍ ബോംബിട്ടത്. ഇതിന് പിന്നാലെ ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാകിസ്താന്‍ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തയോടിച്ചു. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാകിസ്താന്റെ അമേരിക്കന്‍ നിര്‍മിത എഫ്16 യുദ്ധവിമാനം മിഗ്21 ബൈസണ്‍ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദന്‍ വെടിവച്ചിട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ മിഗ് 21 ബൈസണ്‍ ജെറ്റ് മിസൈല്‍ ആക്രമണത്തില്‍ തകരുകയും അഭിനന്ദന്‍ പാകിസ്താന്റെ പിടിയിലാവുകയും ചെയ്തു. എന്നാല്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാര്‍ച്ച്‌ ഒന്നിന് അഭിനന്ദനെ പാകിസ്‌താന്‍ ഇന്ത്യയ്ക്ക് കൈമാറി.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: