Advertisements

മഴ വീണ്ടും ശക്തമായി; നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു, പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദ്ദേശം

വീണ്ടും മഴ ശക്തമായതോടെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.കഴിഞ്ഞ രാത്രി മാത്രം പത്ത് അടിയോളം വെള്ളമാണ് പമ്ബാ നദിയില്‍ ഉയര്‍ന്നത്. റാന്നി അരയാഞ്ഞിലി മണ്ണ്, ഉരുമ്പന്‍ മൂഴി കോസ്‌വേകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.മണിമലയാറ്റിലും, അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ അധികം നാശനഷ്ടം ഉണ്ടായത് പത്തനംതിട്ട ജില്ലയിലായിരുന്നു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: