മദ്യലഹരിയിൽ വിദ്യാര്‍ത്ഥികളുമായി സ്കൂൾ വാഹനം ഓടിച്ച ഡ്രൈവര്‍ പിടിയിൽ

കതിരൂർ: കക്കറയിൽ മദ്യപിച്ച് സ്കൂൾ വിദ്യാര്‍ത്ഥികളെയും കൊണ്ട് പോകുകയായിരുന്ന ട്രാവലർ ഡ്രൈവര്‍

പോലീസ് പിടിയില്‍. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കതിരൂര്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന വാഹനത്തിലെ ഡ്രൈവര്‍ മദ്യപിച്ചതായി പോലീസ് കണ്ടെത്തിയത്. തലശ്ശേരിയിലെ ഒരു സ്വകാര്യ സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവര്‍ പള്ളൂര്‍ സ്വദേശി പാറാല്‍ അനുഗ്രഹില്‍ കെ.എന്‍ ജയേഷി (47) നെയാണ് കതിരൂര്‍ പോലീസ് കസ്റ്റഡിയില്‍ എട്ടുത്തത്. ഇരുപതോളം വിദ്യാര്‍ത്ഥികളെ കയറ്റി പോവുകയായിരുന്ന കെ എല്‍ 3 ടി 5538 ട്രാവലര്‍ വണ്ടിയും കതിരൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു സ്‌കൂള്‍ വാഹനം വഴിക്കുവച്ച് കേടായതിനാൽ മറ്റൊരു വാഹനത്തില്‍ കൊണ്ട് പോവുകയായിരുന്നു വിദ്യാര്‍ത്ഥികളെ. കതിരൂര്‍ എസ്.ഐ ഷാജുവിന്റെ നിര്‍ദ്ദേശ പ്രകാരം കതിരൂര്‍ കക്കറയില്‍ വെച്ച് സ്‌കൂള്‍ വാഹനങ്ങള്‍ എ.എസ്.ഐ റെനി പരിശോധിച്ച് വരുമ്പോഴാണ് മദ്യപിച്ച നിലയിൽ വിദ്യാര്‍ത്ഥികളെ കൊണ്ട് പോവുന്നതായി കണ്ടെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: