ഇ.പി ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സംസ്ഥാനത്തിന്റെ വ്യവസായം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് ഇ.പി. ജയരാജന് ലഭിക്കുക

മന്ത്രിയായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവം സ്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ വേദിയിൽ ഉണ്ടായിരുന്നു. മന്ത്രിസഭയിലെ രണ്ടാമനായി തന്നെയാണ് അഗ്നിശുദ്ധി വരുത്തി ഇ.പി മടങ്ങിയെത്തുന്നത്. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ സത്യപ്രതിജ്ഞ ഒതുക്കുകയായിരുന്നു.പിണറായി മന്ത്രിസഭയിലെ ഇരുപതാമതു മന്ത്രിയാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി.ജയരാജൻ. രാജിവെച്ച് 22 മാസത്തിനുശേഷമാണ് ജയരാജ​​​െൻറ തിരിച്ചുവരവ്.

ഇ.പിയെ വീണ്ടും മന്ത്രിയാക്കുന്നത് അധാര്‍മികമെന്ന് ആരോപിച്ച് സത്യപ്രതിജ്ഞാചടങ്ങില്‍ നിന്ന് പ്രതിപക്ഷം  വിട്ടുനിന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: