Advertisements

മുജാഹിദ് പണ്ഡിതൻ കെകെ സകരിയ്യാ സ്വലാഹി വാഹനാപകടത്തിൽ മരണപ്പെട്ടു

തലശ്ശേരി: കേരള നദ്വത്തുല്‍ മുജാഹിദീന്‍ മുന്‍ നേതാവും ഫത്വ ബോര്‍ഡ് മുന്‍ അംഗവും, സലഫി പണ്ഡിതനുമായ സകരിയ്യാ സ്വലാഹി അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തലശേരി മനേക്കരയിലായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ബസിടിക്കുകയായിരുന്നു.

ഉടൻ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം എടത്തനാട്ടുകര സ്വദേശിയാണ്. 20 വർഷമായി കടവത്തൂർ ഇരഞ്ഞിൻ കീഴിൽ മംഗലശ്ശേരിയിലാണ് താമസം.

മുജാഹിദ് നേതാവും മത പ്രഭാഷകനും ഐ.എസ്.എം മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, കടവത്തൂർ എൻ.ഐ.എ കോളജ് മുൻ അധ്യാപകനുമായ കെ.കെ സക്കരിയ സ്വലാഹി ജിന്ന് വിവാദത്തില്‍ ഔദ്യോഗിക വിഭാഗത്തെ വിമര്‍ശിച്ചതിന് സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: