രഞ്ജിത് ജോണ്‍സണ്‍ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ

പേരൂര്‍ രഞ്ജിത് ജോണ്‍സണ്‍ വധക്കേസില്‍ 7 പ്രതികള്‍ക്കു ജീവപര്യന്തം. പ്രതികള്‍ക്ക് 25 വര്‍ഷം കഴിഞ്ഞു മാത്രമേ ജാമ്യം അനുവദിക്കാവൂവെന്നും കോടതി നിര്‍ദേശിച്ചു .ഇരവിപുരം സ്വദേശി മനോജ് (പാമ്പ് മനോജ്), നെടുങ്ങോലം സ്വദേശി രഞ്ജിത് (കാട്ടുണ്ണി), പൂതക്കുളം പാണാട്ടുചിറയില്‍ ബൈജു (കൈതപ്പുഴ ഉണ്ണി), ഡീസന്‍റ് ജംക്‌ഷന്‍ കോണത്തുകാവിനു സമീപം പ്രണവ് (കുക്കു), ഡീസന്‍റ് ജംക്ഷന്‍ സ്വദേശി വിഷ്ണു, കിളികൊല്ലൂര്‍ പവിത്രം നഗറില്‍ വിനേഷ് , വടക്കേവിള സ്വദേശി റിയാസ് എന്നിവരെയാണു കൊല്ലം നാലാം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചത്.കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.