കണ്ണൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം

കണ്ണൂർ പഴയങ്ങാടി തവാത്ത് പ്ലൈവുഡ് കമ്പനിയിൽ വൻ തീപ്പിടുത്തം.ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.ബി വി റോഡിലെ മുഹമ്മദ് ആരിഫിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് തീപ്പിടിത്തം.സംഭവസമയത്ത് കമ്പനിയിലുണ്ടായിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു.ബോയ്‌ലറിന്‍റെ ഓയിൽ പൈപ്പിലുണ്ടായ തീപ്പിടിത്തം മറ്റിടങ്ങളിലും വ്യാപിക്കുകയായിരുന്നു.അതേസമയം ഓയിലിന് തീപിടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി.പയ്യന്നൂരിൽ നിന്നെത്തിയ ഫയർ സ്റ്റേഷൻ ഓഫീസർമാരായ പി വി പവിത്രൻ,പി വിജയൻ,എം സിനാജ്,പി വി ലിജീഷ്തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ഒരുമണിക്കൂറുനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: