Advertisements

നെഹ്റു യുവ കേന്ദ്ര ജില്ലാ കായികമേള 16,17 തീയ്യതികളില്‍

കണ്ണൂര്‍: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയുടെ കണ്ണൂര്‍ ജില്ലാ കായികമേളയ്ക്ക് 16 ന് കണ്ണൂരില്‍ തുടക്കമാകും.കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ 16 ന് രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന കിക്കോഫിന് യുനെസ്കോയ്ക്ക് കീഴിലുള്ള ലോക മാര്‍ഷ്യല്‍ ആര്‍ട്സ് യൂനിയന്‍ ഉപാദ്ധ്യക്ഷന്‍ ഇ. മോഹന്‍ പീറ്റേഴ്സ് നേതൃത്വം നല്‍കും.17 ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനച്ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം മുഖ്യാതിഥിയായിരിക്കും.ഫുട്ബോള്‍,കമ്പവലി,ലോങ് ജംപ്,ഓട്ടമത്സരം,ഷോട്ട് പുട്ട് എന്നീ മത്സരയിനങ്ങളാണുള്ളത്.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എസ്.ആര്‍ അഭയ് ശങ്കര്‍ പറഞ്ഞു.നെഹ്റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലെ വിവിധ യൂത്ത് ക്ലബ്ബുകളെ പ്രതിനിധീകരിച്ചായിരിക്കും മത്സരാര്‍ത്ഥികള്‍ കായികമേളയില്‍ മാറ്റുരയ്ക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: