പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം; സേവന പ്രവർത്തനങ്ങളുമായി എൻ എസ് എസ്

പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി നാല് മുതൽ ഏഴ് വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി പെരുങ്കളിയാട്ട നഗരിയിൽ സേവന പ്രവർത്തനങ്ങളുമായി രാവിലെ 9 മണിയോടെ കണ്ടങ്കാളി ഷേണായി സ്മാരക ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ എത്തി. ഉച്ചക്ക് ഒരു മണിക്ക് എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളും എത്തിച്ചേർന്നു. പെരുങ്കളിയാട്ടത്തിന് ഇറക്കിയ വിറകുകൾ അടുക്കി വെക്കുക, മെടഞ്ഞിട്ട ഓല കെട്ടി വെക്കുക തുടങ്ങിയ ജോലികളാണ് എൻ എസ് എസ് വളണ്ടിയർമാർ ചെയ്തത്. പാവങ്ങൾക്ക് വേണ്ടിയുള്ള വീട് നിർമ്മാണം, റോഡ് നിർമ്മാണം, ജൈവ കൃഷി തുടങ്ങിയ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രിൻസിപ്പാൾ വിനോദ്, ബിജു, ബാബു എന്നീ അദ്ധ്യാപകരാണ്. എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ: വൊക്കേഷണൽ ഹയർ സ്കൂളിലെ ആദ്യ ബാച്ച് എൻ എസ് എസ് വളണ്ടിയർമാരാണ് സേവന പ്രവർത്തനങ്ങൾക്ക് എത്തിയത്. പ്രോഗ്രാം ഓഫീസർ കെ വി നാരായണൻ ,എം വി വിനോദ് കുമാർ, മിഥുൻരാജ്, ദിനേശ് കുമാർ, രമ്യ എന്നീ അദ്ധ്യാപകർ എൻ എസ് എസ് വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.