ഹര്‍ത്താലിൽ ഉറച്ചു ബിജെപി; പരീക്ഷകള്‍ മാറ്റി

സെക്രട്ടറിയേറ്റിന് മുന്നിലെ ബി.ജെ.പിയുടെ സമരപന്തലിന് സമീപം ആത്മഹത്യക്ക് ശ്രമിച്ച വേണുഗോപാലന്‍ നായര്‍ മരിച്ചതിന് പിന്നാലെ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിന് മാറ്റമില്ല. മരിച്ച വേണുഗോപാലന്‍ നായര്‍ അയ്യപ്പഭക്തനാണെന്നും അയ്യപ്പഭക്തരോടുള്ള അവഗണയുടെ ഇരയാണെന്നും ആരോപിച്ചാണ് ബി.ജെ.പി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വേണുഗോപാലന്‍നായരുടെ മരണമൊഴിയില്‍ ബി.ജെ.പി സമരത്തക്കുറിച്ചോ ശബരിമലയെ കുറിച്ചോ പരാമര്‍ശമില്ല. നാളത്തെ ഹര്‍ത്താല്‍ കണക്കിലെടുത്ത്  കേരള, എം.ജി, കണ്ണൂര്‍, ആരോഗ്യ,കാര്‍ഷിക, സാങ്കേതിക സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.  നാളത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി  പരീക്ഷകളും മാറ്റി.  ഒന്നുമുതല്‍ പത്തുവരെയുളള ക്ലാസുകളിെല പരീക്ഷകള്‍  21 ാം തീയതിയിലേക്ക് മാറ്റിയെന്ന് ഡി.പി.ഐ അറിയിച്ചു.  അഖിലേന്ത്യാ ഡന്റല്‍ നീറ്റ് പരീക്ഷയ്ക്ക് പോകുന്ന ആരെയും തടയില്ലെന്ന് ബിജെപി അറിയിച്ചു. ബിജെപിയുടെ നാളത്തെ ഹര്‍ത്താലിനെതിരെ രോഷവുമായി സര്‍ക്കാരും പ്രതിപക്ഷവും രംഗത്ത്. ബി.ജെ.പിക്ക് ഹര്‍ത്താല്‍ ആഘോഷമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചു. രണ്ടുമാസങ്ങള്‍ക്കിടയില്‍ ബി.ജെ.പി നടത്തുന്ന ഏഴാമത്തെ ഹര്‍ത്താലാണിത്. സത്യഗ്രഹപന്തലിന് സമീപത്തെ ആത്മഹത്യ സര്‍ക്കാര്‍ അന്വേഷിക്കും. അപ്രതീക്ഷിതഹര്‍ത്താല്‍ ജനങ്ങളോടുളള ദ്രോഹമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

ഹര്‍ത്താലിനെതിരെ സമൂഹമാധ്യമങ്ങളിലും രോഷം പുകയുകയാണ്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.