Advertisements

കെ.എം.ഷാജിയെ അയോഗ്യനാക്കിയ കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയില്‍ മുൻ വളപട്ടണം എസ്ഐയ്ക്ക് ഹൈക്കോടതി നോട്ടീസ്

കെ.എം.ഷാജിയെ അയോഗ്യനാക്കിയ കേസില്‍ വര്‍ഗീയപരാമര്‍ശമുള്ള നോട്ടീസ് യുഡിഎഫ് നേതാവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതല്ലെന്ന. കാണിച്ചു കെ എം ഷാജി കൊടുത്ത ഹരജിയിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയില്‍ വളപട്ടണം എസ്ഐയ്ക്ക് ഹൈക്കോടതി നോട്ടീസ്

കെ.എം.ഷാജിയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാൻ ഇടയായ കേസിലാണ് നോട്ടീസ്. ഷാജിക്ക് വേണ്ടി തയാറാക്കിയതെന്ന് ആരോപിക്കപ്പെട്ട വർഗീയ പരാമർശമുള്ള നോട്ടീസ് പോലീസ് പിടികൂടിയതാണെന്ന വാദം തെറ്റാണെന്നും മറ്റൊരാൾ സ്റ്റേഷനിൽ എത്തിച്ചുനല്കിയതാണെന്ന് വ്യക്തമാക്കുന്ന പോലീസ് രേഖ സഹിതമാണ് ഹരജി.

വർഗീയ പരാർശമുള്ള നോട്ടിസ് ഒരാള്‍ സ്റ്റേഷനിൽ എത്തിച്ചതെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. പ്രാദേശിക യുഡിഎഫ് നേതാവിന്റെ വീട്ടിൽനിന്ന് പിടികൂടി എന്നായിരുന്നു എസ്ഐ നല്‍കിയ മൊഴി. വളപട്ടണം പോലീസ് കോടതിയിൽ ഹാജരാക്കിയ രേഖയാണ് ഇപ്പോൾ പുറത്തു വന്നത്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന കെ.എം.ഷാജിയുടെ ഹർജി ചൊവാഴ്ച പരിഗണിക്കും.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: