മാടായി പാറയുൾപ്പെടുന്ന മാടായി പഞ്ചായത്തിൽ കണ്ടെത്തിയത് 204 ഇനം പക്ഷികൾ

പക്ഷികളുടെയും സസ്യലതാദികളുടേയും അപൂർവ്വകേന്ദ്രമായ മാടായി പാറയുൾപ്പെടുന്ന മാടായി പഞ്ചായത്തിൽ കണ്ടെത്തിയത് 204 ഇനം പക്ഷികൾ. തൃശൂർ കാർഷിക സർവ്വകലാശാല, ബേർഡ് കൗണ്ട് ഇന്ത്യ, മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ നേaതൃത്വത്തിൽ അഞ്ച് വർഷമായി തുടരുന്ന നിരീക്ഷണത്തിലൊടുവിലാണ് ഈ കണ്ടെത്തൽ.

പൊതുജന പങ്കാളിത്തത്തിൽ വളണ്ടിയർമാരുടെ സഹായത്തോടെ 73 നിരീക്ഷകർ നടത്തിയ 8421 നിരീക്ഷണത്തിലാണു അപൂർവ്വ ഇനം ഉൾപ്പെടെ പക്ഷികളെ കണ്ടെത്താനായത്. ചെങ്കൽ മേഖലയിൽ മാത്രം കാണുന്ന കൊമ്പൻ വാനമ്പാടിയേയും മാടായി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്നു കണ്ടെത്തി. തൃശൂർ കാർഷിക സർവ്വകലാശാലയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പക്ഷി നീരീക്ഷണം നടത്തിവരുന്നുണ്ട്.

പലസംഘടനകൾ ജില്ലയിൽ ഏറ്റവും കൂടുതൽ തവണ നീരീക്ഷണം നടത്തിയ സ്ഥലമെന്ന നിലയിലാണു മാടായി പഞ്ചായത്തിനെ ഇവരും പക്ഷി നിരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. നിരീക്ഷണ ഡാറ്റ ആധികാരിക രേഖയെന്ന നിലയിൽ പഞ്ചായത്തിനു കൈമാറിയിട്ടുണ്ട്. സംസ്ഥാനത്ത് 2019ഓടെ 100 പഞ്ചയത്തുകളിലും 2020ഓടെ 900 പഞ്ചായത്തുകളിലും പക്ഷി നീരീക്ഷണം പൂർത്തിയാക്കാനാണു ലക്ഷ്യം…

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.