പയ്യന്നൂരിൽ വൻ തീപിടിത്തം; ഗോഡൗണുകൾ കത്തി നശിച്ചു

പയ്യന്നൂർ : .പയ്യന്നുർ പെരുമ്പയിലെ അമീൻ ടെക്സ് കടയിൽ ആണ് തീപിടുത്തം ഉണ്ടായത്. വൈദ്യുതി ഷോർട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്ന് അനുമാനിക്കുന്നു. നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് തീ പിടുത്തതിൽ സ്ഥാപനം പൂർണമായും കത്തിനശിച്ചു .തീ പടർന്നു പിടിക്കുന്നത് ശ്രദ്ധയിൽ പെട്ട ജീവനക്കാർ സ്ഥാപനത്തിൽനിന്നും ഇറങ്ങി ഓടുകയായിരുന്നു .ജീവനക്കാരുടെ സമയോചിത ഇടപെടൽ അപകടത്തിന്റെ ആഴം കുറച്ചു .സമീപത്തെ രണ്ടു കടകൾക്കും നാശനഷ്ടം സംഭവിച്ചു

നഗരത്തിൽ തിരക്കേറിയഭാഗത്തു ,കടകൾക്കു നടുവിൽ ഉച്ചയോടെ ഉണ്ടായ തീപിടുത്തത്തിൽ ജനങ്ങൾ പരിഭ്രാന്തരായി .പയ്യന്നുരിൽ നിന്നും എത്തിയ ഫയർ ഫോഴ്‌സും ,ഓടിക്കൂടിയ ജനങ്ങളും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത് .

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.