മാക്കൂട്ടം കുട്ടപ്പാലം വളവിൽ കാർമറിഞ്ഞു നാലുപേർക്ക് പരിക്ക്

ഇരിട്ടി : ഇരിട്ടി – മൈസൂർ അന്തർസംസ്ഥാന പാതയിൽ മാക്കൂട്ടം ചുരം പാതയിലെ കുട്ടപ്പാലം വളവിൽ  കാർ നിയന്ത്രണം വിട്ട് കലുങ്കിലേക്ക് മറിഞ്ഞു നാലുപേർക്ക് സാരമായി  പരിക്കേറ്റു. തളിപ്പറമ്പ് മന്ന സ്വദേശികളായ കുഞ്ഞിമുഹമ്മദ് , അബ്ദുൾറഹിമാൻ, അലി, മൂസാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരിട്ടി അമല ഹോസ്പിറ്റൽ , താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ പ്രാഥമിക ചികിത്സക്കുശേഷം ഇവരെ കണ്ണൂർ എ കെ ജി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരന്തരം വാഹനാപകടങ്ങൾ പതിവായ മാക്കൂട്ടം കുട്ടപ്പാലം വളവിൽ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. ആടുകച്ചവടത്തിനായി വീരാജ്പേട്ടഭാഗത്തു പോയിവരികയായിരുന്ന ഡ്രൈവറടക്കമുള്ള നാലംഗ സംഘമാണ് അപകടത്തിൽ പെട്ടത്. ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നിശമനസേനയാണ് ഇവരെ രക്ഷാപ്രവർത്തനം നടത്തി ആംബുലൻസിൽ ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചത്. സാരമായി പരിക്കേറ്റ കുഞ്ഞിമുഹമ്മദാണ്‌ കാർ ഓടിച്ചിരുന്നത്. ഇയാളുടെ കാലിലെ തുടയെല്ല് ഒടിഞ്ഞുപോയ നിലയിലാണ്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: