മെഡിക്കൽ ക്യാമ്പ് നടത്തി.

കണ്ണൂർ സിറ്റി: മത്സ്യത്തൊഴിലാളികൾക്കും കുടുംബങ്ങൾക്കുമുള്ള രണ്ടാമത്തെ മെഡിക്കൽ ക്യാമ്പ് കോർപ്പറേഷൻ മേയർ ഇപി ലത ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഇന്ദിര അധ്യക്ഷത വഹിച്ചു. ഫിഷറീസ് എഡി സികെ ഷൈനി, ഫിഷറീസ് എസ്.ഐ റിജിൽ രാജ്, കോർപ്പറേഷൻ അംഗങ്ങളായ സി സമീർ, ആശ, യു. പുഷ്പരാജ്, എസി നിശാന്ത്, അജിത്ത്, കരീം സംസാരിച്ചു. ജനറൽ മെഡിസിൻ, ത്വക്ക് രോഗം, സ്ത്രീ രോഗം, നേത്രരോഗം, ശിശുരോഗം എന്നീ വിഭാഗങ്ങളിലായി 200 ഓളം മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ പരിശോധനയും മരുന്നു വിതരണവും നടത്തി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.