വീട്ടമ്മയെ വീട്ടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: മുണ്ടയാട് വീട്ടമ്മയെ വീട്ടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടയാട് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തു താമസിക്കുന്ന സരസ്വതി (67) ആണ് വീടിനകത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ സരസ്വതിയുടെ ഭർത്താവ് എൽഐസിയുടെ പണമടച്ച് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് അരയ്ക്കുതാഴെ ഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. തുടർന്ന് ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

എസ്.ഐ ശ്രീജിത്ത് കൊടേരി ഇൻക്വസ്റ്റ് നടത്തി. ജില്ലാശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.