കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിനു ദിവസങ്ങള്‍ മാത്രം: തലശ്ശേരി-വളവുപാറ റോഡ് നവീകരണം ഇഴഞ്ഞു നീങ്ങുന്നു

തലശ്ശേരി: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു ഇനി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ

വിമാനത്താവളത്തേലേക്കു വരുന്ന പ്രധാന പാതകളില്‍ ഒന്നായ തലശ്ശേരി-വളവുപാറ റോഡ് നവീകരണം ഇഴഞ്ഞു നീങ്ങുന്നു. തലശ്ശേരി മുതല്‍ വളവുപാറ വരെയുള്ള 56 കിലോമീറ്റര്‍ റോഡ് നവീകരിക്കുന്നതിന് വേണ്ടി രണ്ട് നിര്‍മാണ കമ്പനികള്‍ക്ക് രണ്ട് വര്‍ഷം മുമ്പയാണ് കരാര്‍ നല്‍കിയത്. ഇതില് രണ്ടാം റീച്ചില്‍ കരാര്‍ ഏറ്റെടുത്ത കമ്പനി റോഡ് നവീകരണം 90 ശതമാനം പൂര്‍ത്തികരിച്ചെങ്കിലും തലശ്ശേരി മുതല്‍ മട്ടന്നൂര്‍ വരെ റോഡ് നിര്‍മാണം ഏറ്റെടുത്ത കരാര്‍ കമ്പനിയുടെ പ്രവൃത്തിയാണ് ഇപ്പോള്‍ ഇഴഞ്ഞു നീങ്ങുന്നത്.റോഡ് പലയിടങ്ങളിലും കിളച്ചിട്ട അവസ്ഥയിലാണ്. കരേറ്റയില്‍ റോഡ് പണിയും കലുങ്ക് നിര്‍മാണവും നടക്കുന്നതിനിടയില്‍ മഴ പെയ്തതി നാല്‍ റോഡ് ചെളിക്കുളമായതിനെ തുടര്‍ന്ന വാഹനങ്ങള്‍ക്ക് ഇഴഞ്ഞു നീങ്ങേണ്ട സ്ഥിതിയാണ് ഇവിടെയുള്ളത് . കരേറ്റമുതല്‍ മട്ടന്നൂര്‍ വരെയുള്ള ഭാഗത്തു റോഡുപണി മട്ടന്നുരി ലെത്താന്‍ രണ്ടു മാസം വേണ്ടിവരും .വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നത്കാരണം മട്ടന്നൂര്‍-കൂത്തുപറമ്പ് റൂട്ടില്‍ മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടാവുന്നതും പതിവായിട്ടുണ്ട്. വിമാനത്താവളം ഡിസംബര്‍ 9 ന് തുറക്കുന്നതോടെ ഈ പാതയിലൂടെ നൂറുക്കണക്കിന് വാഹനങ്ങള്‍ വര്‍ധിക്കുന്നതോടെ മണിക്കൂറോളം ഗതാഗതം തടസപ്പെടുമെന്നാണ് വിലയിരുത്തൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: