ലോകത്തിലെ 10 ചിത്രകാരന്മാരിൽ കണ്ണൂർ കരിയാട് സ്വദേശിയും.

തലശേരി : ചിത്രകലയിൽ ചരിത്രനേട്ടവുമായി പാനൂരിനടുത്ത കരിയാട് സ്വദേശി ബി.ടി.കെ അശോക്.

ലോക ആർട്ടിസ്റ്റ് ഫോറമായ വേൾഡ് മൈസ്ട്രോ തിരഞ്ഞെടുത്ത പത്ത് മികച്ച ചിത്രകാരന്മാരിൽ ഒരാളാണ് ബി.ടി.കെ. രണ്ടാം തവണയാണ് ഈ സുവർണ നേട്ടം യുവ ചിത്രകാരൻ സ്വന്തമാക്കുന്നത്..

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ചിത്രകാരന്മാർക്കായാണ് ഇന്റർനാഷണൽ ആർട്ട് എക്സിബിഷൻ ആർട്ട് മൈസ്ട്രോ അവാർഡ് നൽകുന്നത്. ഇതിൽ തിരഞ്ഞെടുക്കപ്പെട്ട 10 മികച്ച ചിത്രകാരന്മാരിൽ ഒരാളാണ് ബി.ടി.കെ അശോക്. 2016 ലും ഈ പുരസ്കാരം ബി.ടി.കെക്ക് ലഭിച്ചിരുന്നു. കേരളത്തിൽ വളരെ അപൂർവം ചിത്രകാരന്മാർ മാത്രമെ ഈ പുരസ്കാരം നേടിയിട്ടുള്ളൂ. കരിയാട് നമ്പ്യാർസ് യു പി സ്കൂളിലെ ചിത്രകലാ അധ്യാപകനായിരുന്ന വേലായുധനാണ് ബി.ടി.കെ യിലെ ചിത്രകാരനെ കണ്ടെത്തുന്നത്. തുടർന്ന് സദു അലിയൂരിന്റെ കീഴിൽ കണ്ണൂർ ബ്രഷ് മെൻസിൽ ചിത്രകലാ പഠനം പൂർത്തിയാക്കി. തലശേരി, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ബാംഗ്ലൂർ, ബോംബേ എന്നിവിടങ്ങളിൽ ചിത്രപ്രദർശനം നടത്തിയിരുന്നു. ഇന്ത്യക്ക് പുറത്ത് നേപ്പാൾ, ബംഗ്ലാദേശ്, നെതർലാന്റ് എന്നിവിടങ്ങളിൽ ഗ്രൂപ്പ് പ്രദർശനവും ബി.ടി.കെ അശോക് നടത്തി. കേരളോത്സവമക്കമുള്ള ചിത്രകലാ മത്സരങ്ങളിൽ വിധികർത്താവായും ബി.ടി.കെ പങ്കെടുക്കാറുണ്ട്. ഭാര്യ രമ്യയും മക്കളായ അദ്വൈതയും അന്വൈതയും ബി.ടി.കെയ്ക്ക് പൂർണ്ണ പിന്തുണയുമായി രംഗത്തുണ്ട്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.