വർദ്ധിച്ച് കൊണ്ടിരിക്കുന്ന ലഹരി പ്രവണത: രക്ഷിതാക്കളും, അദ്ധ്യാപകരും ജാഗ്രത പാലിക്കണം.

തലശ്ശേരി:കലാലയങ്ങളിലും, വിദ്യാലയങ്ങളിലും അനുദിനം വർദ്ധിച്ച് കൊണ്ടിരിക്കുന്ന ലഹരി

പ്രവണതയ്ക്കെതിരെ രക്ഷിതാക്കളും ,അദ്ധ്യാപകരും ജാഗരൂഗരാവേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുകയാണെന്ന് കണ്ണൂർ ജില്ലാ എക്സൈസ്. ഡപ്യൂട്ടി കമ്മീഷണർ പി.കെ.സുരേഷ് അഭിപ്രായപ്പെട്ടു. തലശ്ശേരി ഗവ: ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവ: ബ്രണ്ണൻ കോളേജ് എക്സ്. എൻ.സി.സി.അസോസിയേഷ ( ബ്രെക്സ ) ന്റെയും ,തലശ്ശേരി റേഞ്ച് എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഗവ: ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ ,ഹെൽത്ത് ക്ലബ്, ജാഗ്രതാ സമിതി എന്നിവയുടെ സഹകരണത്തോടെ ബ്രണ്ണൻ സ്കൂൾ ഹാളിലാണ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.
സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ.രമേശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ്.സിവിൽ ഓഫീസ്സർ കെ.കെ.സമീർ ക്ലാസ്സെടുത്തു. പ്രിൻസിപ്പാൾ കെ. ജെ .മുരളീധരൻ, ബ്രെക്സ സെക്രട്ടറി മേജർ .പി.ഗോവിന്ദൻ ,വൈസ് .പ്രസിഡൻറ്.കെ.വി.ഗോകുൽദാസ് ,സ്കൂൾ പി.ടി.എ.വൈസ് പ്രസിഡന്റ്.പി.പി.അനിൽകുമാർ, മദർ.പി.ടി.എ.പ്രസിഡൻറ്.സൗജത്ത്, എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വി.പ്രസാദൻ സ്വാഗതവും, ജാഗ്രതാ സമിതി കൺവീനർ ഏ.ഡി. ജോളി നന്ദിയും പറഞ്ഞു. ഹൈസ്കൂൾ വിദ്യാർത്ഥികളും, രക്ഷിതാക്കളും, അദ്ധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: