ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച യുവാവ്  പിടിയില്‍

തലശ്ശേരി: .മാഹിയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച യുവാവ് മാഹി പോലീസിന്റെ

പിടിയിലായി. ബുധനാഴ്ച കാലത്ത് മാഹി രജിസ്ട്രാഫീസിന് മുന്നില്‍ വെച്ച് ഉദ്യോഗാര്‍ത്ഥികളായ വടകര സ്വദേശിനികളായ രണ്ട് പേരെ ഇന്റര്‍വ്യു ചെയ്യാന്‍ ശ്രമിക്കവെയാണ് പോലീസിന്റെ വലയിലായത്. കോഴിക്കോട്ടെ ഒരു പോലീസ് സി.ഐ.യുടെ ബന്ധുക്കളാണ് തട്ടിപ്പിനിരയായത്. ഒരാളില്‍ നിന്ന് നാലര ലക്ഷം രൂപയും മറ്റൊരാളില്‍ നിന്ന് അരലക്ഷം രൂപയുമാണ് ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്.

ഇയാള്‍ പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസ് പറയുന്നു.തൊഴില്‍ നിയമനവുമായി ബന്ധപ്പെട്ട പല രേഖകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി ഇയാള്‍ മാഹിയില്‍ കറങ്ങി നടക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇതിന് സമാനമായ തട്ടിപ്പ് ഇതിന് മുമ്പും മാഹിയില്‍ നടന്നിരുന്നു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: