Advertisements

ഒന്നിച്ചു നിന്ന് അതിജീവിക്കാം, ദുരിത ബാധിതരെ കാണാന്‍ മുഖ്യമന്ത്രി വയനാട്ടില്‍

 
ദുരിത ബാധിതരെ കാണാന്‍ മുഖ്യമന്ത്രി വയനാട്ടില്‍ എത്തി.സംഘം മേപ്പാടി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശിച്ചു.റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്.തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നുമാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഉച്ചയ്ക്ക് ശേഷം മലപ്പുറത്തെത്തി റോഡ് മാര്‍ഗം ഉരുള്‍പൊട്ടലുണ്ടായ ഭൂദാനവും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: