ക്ഷേത്രച്ചിറയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു_

തളിപ്പറമ്പ്: കടമ്പേരി ക്ഷേത്രച്ചിറയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പഴയങ്ങാടി നെരുവമ്പ്രം സ്വദേശി ശശിധരനാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. ചുഴലിയില്‍ കല്ല് കൊത്ത് തൊഴിലാളിയായ ശശിധരന്‍ തിങ്കളാഴ്ച അവധിയായതിനാല്‍ കടമ്പേരി ക്ഷേത്രച്ചിറയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ ശശിധരന്‍ കയത്തില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

സുഹൃത്തുക്കളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മുങ്ങിത്താണ ശശിധരനെ കരയിലെത്തിച്ചു. പിന്നീട് ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. ആദ്യം തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലെത്തിച്ച മൃതദേഹം പരിയാരം മെഡി.കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച്ച രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം എരിപുരം പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും. ശോഭനയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ അഞ്ജന, അര്‍ജ്ജുന്‍ എന്നിവര്‍ മക്കളാണ്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: