അയ്യങ്കുന്നിൽ വീണ്ടും ഉരുൾപൊട്ടൽ ഇരുപതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു രണ്ടു നടപ്പാലങ്ങൾ ഒലിച്ചു പോയി

ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടൽ . ഉരുപ്പുംകുറ്റി ഏഴാം കടവിൽ തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ ഉണ്ടായ ഉരുള്‍പൊട്ടലിൽ പ്രദേശത്തെ ഇരുപതോളം കുടുംബങ്ങള്‍ ഒറ്റപെട്ടു. കുണ്ടൂർ പുഴ കവിഞ്ഞൊഴുകി രണ്ടു നടപ്പാലങ്ങൾ ഒലിച്ച് പോയി. മേഖലിയിലെ കൃഷിയിടങ്ങളും നശിച്ചു.

മേഖലയിൽ രണ്ടിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കുന്നില്‍ സണ്ണി എന്നയാളുടെ പറമ്പിലും വനത്തിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് കുണ്ടൂര്‍ പുഴ കരകവിഞ്ഞു. എന്നാൽ ആളപായമില്ല. പോലീസും,ഫയര്‍ഫോഴ്‌സും ,റവന്യു വകുപ്പും സ്ഥലത്തെത്തി . മഴ തുടരുന്ന സാഹചര്യത്തില്‍ അയ്യംകുന്ന് പഞ്ചായത്ത് ഉള്‍പ്പെടെ മലയോര മേഖലയിലെ പല സ്ഥലങ്ങളും ഇപ്പോഴും ഉരുള്‍പൊട്ടല്‍ ഭീതിയില്‍ തന്നെ ആണ് ഉള്ളത്.

അയ്യന്‍കുന്ന് , ഉളിക്കല്‍ പഞ്ചായത്തുകളിൽ തിങ്കളാഴ്ചയും മഴ ശക്തമായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ഉരുള്‍പൊട്ടില്‍ ദുരിതാശ്വാസ ക്യാമ്പിള്‍ താമസിപ്പിച്ചവരെ ഇന്ന് സ്വന്തം വീടുകളിലേക്കോ , വാടക വീടുകളിലേക്കോ മാറ്റാന്‍ കഴിയുമെന്ന് തഹസില്‍ദാര്‍ കെ.കെ.ദിവാകരന്‍ പറഞ്ഞു. അതേസമയം മേഖലയിൽ ഇടവിട്ടിടവിട്ട് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതർ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.