സ്‌കൂൾ പരിസരത്ത് പുകയില ഉത്പന്നങ്ങൾ വിൽക്കാനെത്തയാ ളിൽ നിന്നും 20 ചാക്ക് ലഹരി ഉത്പന്നങ്ങൾ പിടികൂടി

ഇരിട്ടി : സ്‌കൂൾ പരിസരത്ത് പുകയില ഉത്പന്നങ്ങൾ വിൽക്കാനുള്ള ശ്രമത്തിനിടെ പിടിയിലായ കാക്കയങ്ങാട് സ്വദേശിയിൽ നിന്നും ഇരുപതോളം ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കായപ്പനച്ചിയിലെ എട്ടിയിൽ ഹൌസിൽ പുഷ്പരാജ് (44 ) നെ മുഴക്കുന്ന് എസ് ഐ പി. വിജേഷ് അറസ്റ്റ് ചെയ്തു.

വിളക്കോട് യു പി സ്‌കൂളിന് സമീപം നിരോധിത പുകയില ഉത്പന്നങ്ങളായ ഹാൻസ് ഉൾപ്പെടെയുള്ളവ വിൽക്കാനായി എത്തിയ പുഷ്പരാജിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിനെത്തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളുടെ ഒമിനി വാൻ പരിശോധിക്കുകയായിരുന്നു. ഇതിൽ ഇരുപതു ചാക്കുകളിലായി സൂക്ഷിച്ച ഇരുപത്തി അമ്പതിനായിരത്തോളം പാക്കറ്റ് പാൻ ഉത്പന്നങ്ങൾ ആണ് ഉണ്ടായിരുന്നത്. മംഗളൂരുവിൽ നിന്നും ഓമ്നി വാനിൽ എത്തിക്കുന്ന ഇത്തരം ലഹരി ഉത്പന്നങ്ങൾ ജില്ലയിലെ വിവിധ കടകൾക്കു നൽകിയിരുന്നു ഇയാൾ ചെയ്തിരുന്നത്. സ്‌കൂളുകൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള സ്ഥലങ്ങളിലായിരുന്നു ഇവ ഏറെയും വിൽപ്പന നടത്തിയിരുന്നത്. ഇയാൾക്കെതിരെ ഇതിനുമുൻപും ഇത്തരം കേസ്സുകൾ ഉള്ളതായി പോലീസ് പറഞ്ഞു. കുറച്ചു കാലമായി പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. മുഴക്കുന്നു എസ് ഐ പി. വിജേഷിനെ കൂടാതെ എ എസ് ഐ മാരായ രാജേഷ്, ശ്യാമള, സിവിൽ പോലീസ് ഓഫീസർമാരായ വി.കെ. ശശീന്ദ്രൻ, നൗഷാദ്, വിജയൻ തുടങ്ങിയവരും ഇയാളെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.