RE CRUZADOS ബുള്ളറ്റ് ക്ലബ് ഫ്രീഡം റൈഡ് ഓഗസ്റ്റ് 15 ന്

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു RE CRUZADOS എന്ന ബുള്ളറ്റ് ക്ലബ് എല്ലാ വർഷത്തേയും പോലെ ഫ്രീഡം റൈഡ് നടത്തുവാൻ നിശ്‌ചയിച്ചിരിക്കുന്നു. 2015ൽ പത്തു ￰അംഗങ്ങളുമായി കൊച്ചിയി￰￰ൽ നാമ്പിട്ട ബുള്ളറ്റ് കൂട്ടായ്മ ഇന്ന് പാലക്കാട്, തൃശൂർ, കോട്ടയം എന്നീ ജില്ലകളെ കൈയേറിക്കൊണ്ട് 2017ൽ മലബാറിന്റെ മണ്ണായ കണ്ണൂരിലും വേരുറപ്പിച്ചിരിക്കുന്നു. മുന്നൂറിൽപരം അംഗങ്ങൾ ഇന്നീ ബുള്ളറ്റ് കൂട്ടായ്മയുടെ ഭാഗമാണ്. യാത്രകളിൽ മാത്രം ഒതുങ്ങി നിൽകാതെ സാമുഹ്യനന്മക്കും, പൊതുസേവനങ്ങൾക്കും വേണ്ടി മുന്നിട്ടിറങ്ങുവാനും, പ്രതീക്ഷകൽ കൈവിട്ടവർക് മുൻപിലേക്ക് സഹായസ്തങ്ങൾ നീട്ടുവാനും യാതൊരു അങ്കലാപ്പുമില്ലാതെ മുന്നിട്ടു ഇറങ്ങി പ്രവർത്തിച്ചു വരികെയാണ് ഈ REC ബുള്ളറ്റ് കൂട്ടായ്മ.

ഈ ചുരുങ്ങിയ കാലയളവിൽ 50ൽ പരം റൈഡുകൾ വിജയകരമായി പൂർത്തീകരിക്കാൻ ഈ ക്ലബിന് സാധിച്ചിട്ടുണ്ട്. ഏതൊരു സഞ്ചാരിയും കൊതിക്കുന്ന ഹിമാലയൻ യാത്ര കന്യാകുമാരിയിൽ തുടങ്ങി അങ്ങു ലഡാക്കിൽ അവസാനിക്കുന്ന “THE GREAT HIMALAYAN EXPEDATION” RECക്ക്‌ അനായാസം കീഴടക്കാൻ സാധിച്ചിട്ടുണ്ട്.

പ്രായബേധമന്യേ എതൊരു ബുള്ളറ്റ് റൈഡറിനും ഈ ക്ലബ്ബിന്റെ ഫ്രീഡം റൈഡിന്റെ ഭാഗം ആവാനുള്ള അവസരം REC വീണ്ടും ഒരുക്കുന്നു. 2018 ഓഗസ്റ്റ് 15ന് റോയൽ എൻഫീൽഡ് റൈഡേഴ്സന് വേണ്ടി RECയുടെ ഫ്രീഡം റൈഡ് ഏകദേശം അറുപതോളം ബുള്ളറ്റ് റൈഡേഴ്‌സും ആയി, രാവിലെ 7ന് കണ്ണൂർ മുഴുപ്പിലങ്ങാട് ബീച്ചിൽ നിന്നും ആരംഭിച്ചു പയ്യാമ്പലം ബീച്ചിൽ അവസാനിക്കുന്നു. ഈ കൂട്ടായ്മയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്ന എല്ലാ റോയൽ എൻഫീൽഡ് റൈഡേഴ്സന് താഴെ കൊടിത്തിട്ടുള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Dileesh – 9995225522

Naeem – 9995562645

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: