ചരിത്രത്തിൽ ഇന്ന്: ആഗസ്ത് 13

ഇന്ന് ലോക അവയവദാന ദിനം …

ഇന്ന് ഇടം കയ്യൻമാരുടെ അന്താരാഷ്ട്ര ദിനം..

1913- ഹാരി ബിയർ ലി സ്റ്റെയാൻ ലസ് സ്റ്റീൽ കണ്ടു പിടിച്ചു…

1923- മുസ്തഫ കമാൽ തുർക്കി പ്രസിഡണ്ടായി…

1947- തിരുവിതാംകൂർ- ഇന്ത്യൻ യൂനിയൻ ലയന കരാർ ഒപ്പിട്ടു…

1961- ജർമൻ മതിൽ നിർമാണം തുടങ്ങി

2004- ഗ്രീസ് ഒളിമ്പിക്സിന് തുടക്കം…

2009 – ആസിയാൻ കരാർ ഒപ്പിട്ടു

ജനനം

1819- ഗണിത സ്‌റ്റോക്സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ജോർജ് ഗബ്രിയൽ സ്റ്റോക്സ്

1848- ആർ.സി. ദത്ത്.. ഇന്ത്യൻ നാഷനൽ കോൺഗ്രസ് മുൻ (1899) അദ്ധ്യക്ഷൻ.. ബറോഡ ദിവാൻ.. സിവിൽ സെർവന്റ് പദവി രാജിവച്ചു..

1899- ബ്രിട്ടിഷ് ചലച്ചിത്ര പ്രതിഭ ആൽഫ്രഡ് ഹിച്ച് കോക്ക്

1921- ഡോ പി.കെ.ആർ. വാര്യർ.. ജനകീയ ഡോക്ടർ.. ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ

1926- ഏറെക്കാലം ക്യൂബയുടെ പ്രസിഡണ്ടായിരുന്ന ഫീഡൽ കാസ്ട്രോ..

1931- തെറ്റില്ലാത്ത മലയാളത്തിലേക്ക് മലയാളിയെ നയിച്ച പ്രൊഫ പൻമന രാമചന്ദ്രൻ നായർ..

1936- വൈജയന്തിമാല ബാലി.. ദക്ഷിണേന്ത്യൻ നടി..

1952- പ്രതാപ് പോത്തൻ ദക്ഷിണേന്ത്യൻ സിനിമാതാരം.. ഭരതന്റെ തകരയിലെ അഭിനയം ,… അവിസ്മരണിയം

1954.. രേണുക ചൗധരി.. മുൻ കേന്ദ്രമന്ത്രി.. നിലവിൽ കോൺഗ്രസ് വക്താവ്..

1963- ഹിന്ദി വനിതാ ബോളിവുഡ്.. സൂപ്പർ സ്റ്റാർ ശ്രീദേവി കപൂർ

ചരമം

1795- അഹല്യ ബായ്‌ ഹോൾക്കർ….. ധീരയായ മറാത്ത മാൾവ രാജ്ഞി.. ഹോൾക്കർ വിമാനത്താവളം ഇവരുടെ സ്മരണക്കാണ്…

1910- വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിങ്ഗേൽ

1917 .. എഡ്വാർഡ് ബുഷ് നർ… ജർമൻ രസതന്ത്രജ്ഞൻ.. കിണ്വ പഠനത്തിന് 1907 ൽ നോബൽ സമ്മാനം ലഭിച്ചു..

1936- മാഡം ഭിക്കാജി കാമ… ഇന്ത്യൻ പതാക ആദ്യമായി വിദേശത്ത് ഉയർത്തിയ വ്യക്തി,,

1946- ബ്രിട്ടിഷ് സാഹിത്യകാരൻ എച്ച്.ജി. വെൽസ്..

1995- ആലിസൺ ഗ്രിവ്സ്.. ബ്രിട്ടിഷ് പർവതാരോഹക..പർവതാരോഹണത്തിനിടെ കൊല്ലപ്പെട്ടു.

1996- ഞരളത്ത് രാമ പൊതുവാൾ.. സോപാന സംഗീത വിദഗ്ധൻ.. സോപാന സംഗീതത്തെ ക്ഷേത്ര മതിലിന് പുറത്ത് എത്തിച്ചു…

2000- പാക്ക് ഗായിക നസിയ ഹസൻ… ഖുർബാനി എന്ന ഹിന്ദി ചിത്രത്തിലെ ആപ് ജൈസെ കോയി സിന്ദഗീ… സർവ്വകാല ഹിറ്റായി..

2015- ഇന്ത്യൻ സൈക്കിൾ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഓംപ്രകാശ് മുത്തൽ

(എ ആർ ജിതേന്ദ്രൻ, പൊതുവാച്ചേരി ,കണ്ണുർ)

..

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: