അര്‍ജുനെ അക്രമിക്കുന്നതിന് മുന്‍പ് അമിത അളവില്‍ കഞ്ചാവ് നല്‍കിയിരുന്നു: പ്രതികളുടെ മൊഴി രേഖപ്പെടുത്തി

നെട്ടൂരില്‍ കുമ്ബളം സ്വദേശി അര്‍ജുനെ മര്‍ദിച്ച്‌ കൊലപ്പെടുത്തി ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയ കേസില്‍ പ്രതികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അര്‍ജുനെ അക്രമിക്കുന്നതിന് മുന്‍പ് അമിതമായ അളവില്‍ കഞ്ചാവ് നല്‍കിയിരുന്നെന്നും അതിനാല്‍ അര്‍ജുന് പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. പ്രതികളിലൊരാളായ നിബിന്റെ സഹോദരന്‍ ബൈക്കപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെടുത്തിയായിരുന്നു അര്‍ജുനെ കൊലപ്പെടുത്തിയത്. മരത്തടികൊണ്ട് തലക്കടിച്ച്‌ ബോധംകെടുത്തിയ ശേഷമാണ് ക്രൂര മര്‍ദനം നടന്നത്. തുടര്‍ന്ന് മരിച്ച അര്‍ജുനെ ചതുപ്പില്‍ ചവിട്ടി താഴ്ക്കുകയായിരുന്നു. അര്‍ജുനെ കൊല്ലാനായി നിബിന്‍ ഒരു വര്‍ഷം മുന്‍പേ തീരുമാനിച്ചിരുന്നതായി പോലീസിനോട് പറഞ്ഞു. മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിതരണത്തിന് എറണാകുളത്ത് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: