Advertisements

സാസ്കാരിക നഗരത്തിൽ ഗ്രാമോത്സവമായി കമ്പിൽ മഹല്ല് സംഗമം

 

ഷാർജ: സാസ്കാരിക നഗരത്തിൽ ഗ്രാമോത്സവത്തിന്റെ പ്രതീതി ഉയർത്തി കമ്പിൽ മഹല്ല് മുസ്ലിം അസേസിയേഷൻ UAE കൂട്ടായ്മയുടെ വാർഷിക സംഗമം സ്പോർട്സ് വിങ്ങ് 2019 സംഘടിപ്പിച്ചു. ഷാർജയിലുള്ള അജയൽ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന സംഗമത്തിൽ വൈവിധ്യങ്ങളായ നിരവധി കായിക മത്സരങ്ങൾ നടന്നു. പൗരാണികതയുടെ തനിമ പുനരാവിഷ്കരിക്കുന്ന കായിക മാമാങ്കം കാണുവാൻ നിരിവധി പേർ എത്തി ചേർന്നിരുന്നു. നാല് ടീമുകൾക്ക് കീഴിലായി നടന്ന മത്സരത്തിൽ ടീം ചെറുക്കുന്നുമ്മൽ ചാമ്പ്യന്മാരും പയ്യിലോട്ട് ടീം രണ്ടാം സ്ഥാനവും ടീം മുട്ടക്കൊവ്വൽ ഫുട്ബോൾ ജേതാക്കളുമായി.

സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സംഗമത്തിൽ സംബന്ധിച്ചു. അബ്ദുൽ ഗഫൂർ അസ്അദി, ആശിഖ് ഇല്ലിക്കൽ, അബൂബക്കർ, അബ്ദുള്ള, മുഹമ്മദ് കുഞ്ഞി , അബ്ദുൽ സത്താർ, മുഹമ്മദ്, തുടങ്ങിയവർ പ്രസംഗിച്ചു.

വിജയികൾക്കുള്ള സമ്മാനങ്ങൾ അബദുൽ ഖാദിർ, നാസർ ഹാജി, അയ്യൂബ്,മൂസാൻ,മൊയ്തു,സിദ്ധീഖ്, ജമാൽ, സകരിയ, തുടങ്ങിയവർ വിതരണം ചെയ്തു. രാവിലെ 8 മണിക്ക് തുടങ്ങിയ സംഗമം വൈകുന്നേരം പത്തു മണിക്ക് സമാപിച്ചു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

%d bloggers like this: