Advertisements

ചാവശേരിയില്‍ വാഹനാപകടം; ഒരാള്‍ക്ക് പരിക്ക്

ഇരിട്ടി: മട്ടന്നൂര്‍ ചാവശേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ കിളിയങ്ങാട് സ്വദേശി എന്‍.ഭരതനാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ചാവശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ വളവിലായിരുന്നു അപകടം. മട്ടന്നൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ഇരിട്ടിയില്‍ നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറിനുള്ളില്‍ കുടുങ്ങിയ കാര്‍ ഡ്രൈവരെ നാട്ടുകാര്‍ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്ത് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പ്രഥമ ശുശ്രൂഷ നല്‍കി കണ്ണൂരിലേക്ക് മാറ്റി. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്നു  മട്ടന്നൂര്‍ – ഇരിട്ടി റൂട്ടില്‍ ഗതാഗതം മുടങ്ങി. പോലീസെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്താണ് ഗതാഗതം പുന:സ്ഥാപിച്ചത്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: