Advertisements

പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മ പള്ളി മഖാം ഉറൂസ് നാളെ തുടങ്ങും

പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മ പള്ളി മഖാം ഉറൂസ് 14-ന് തുടങ്ങും. ഉച്ചയ്ക്ക് ജുമുഅ നിസ്കാരത്തിനുശേഷം കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ പി.കെ.പി.അബ്ദുൾ സലാം മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. രാത്രി എട്ടിന് മതപ്രഭാഷണവും മജ്‌ലിസുന്നൂരും നടക്കും. തുടർന്ന് ഹസ്സൻ സഖാഫി പൂക്കോട്ടുരിന്റെ മതപ്രഭാഷണവും ഉണ്ടായിരിക്കും.

15-ന് രാത്രി എട്ടിന് ദഫ് പ്രദർശനവും തുടർന്ന് ബുർദ: മജിലിസ് ആൻഡ്‌ നാത്‌ശരീഫും നടക്കും. അബ്ദുൾ ഫത്താഹ് ദാരിമി നേതൃത്വം നൽകും. 16-ന് രാത്രി കഥാപ്രസംഗം ഉണ്ടാവും. 17-ന് ഉറൂസിന്റെ സമാപനപരിപാടികൾ നടക്കും. രാത്രി എട്ടിന് പരിപാടി കേരള സമസ്ത ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ.പി.അബ്ദുൾസലാം മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ അൽഹസനി നയിക്കുന്ന ദിക്റ് ദുആ എന്ന പരിപാടിയും നടക്കും. പത്രസമ്മേളനത്തിൽ വി.പി.ഷഹീർ, സി.എച്ച്.അബ്ദുൾസലാം, എ.പി.അബ്ദുൾഖാദർ ഹാജി, എം.വി.മഹമൂദ് എന്നിവർ പങ്കെടുത്തു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: