Advertisements

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധന ഹര്‍ജികള്‍ കേള്‍ക്കില്ല

ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. കഴിഞ്ഞ നവംബറില്‍ ഹര്‍ജികള്‍ പരിഗണിച്ച വേളയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് ഉന്നയിച്ച നിയമപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഏഴ് ചോദ്യങ്ങളിലെ വാദങ്ങളാണ് സുപ്രീം കോടതി കേള്‍ക്കുക. മതാചാരങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ടോ എന്നുള്‍പ്പെടെയുള്ള ഏഴ് ചോദ്യങ്ങളിലാണ് കോടതി വാദം കേള്‍ക്കുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ദെ അടക്കമുള്ള വിശാല ബഞ്ചാണ് ഇതിലെ വാദം കേള്‍ക്കുന്നത്. ഈ ഒന്‍പതംഗ ബഞ്ച് പുറപ്പെടുവിക്കുന്ന വിധിയുടെ അടിസ്ഥാനത്തിലായിരിക്കും യുവതീപ്രവേശനത്തിന് എതിരായ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളുടെ കാര്യത്തില്‍ സുപ്രീം കോടതി തീരുമാനമെടുക്കുക.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: