പ്രമുഖ ഗാന്ധിയനും വാഗ്മിയുമായ പാനൂരിലെ കെ.പി.എ.റഹിം അന്തരിച്ചു

ഗാന്ധിജിയെക്കുറിച്ചു പ്രസംഗിക്കുന്നതിനിടയിൽ പ്രമുഖ ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷൻ മുൻ അധ്യക്ഷനുമായ കെ.പി.എ. റഹിം (67) കുഴഞ്ഞുവീണു മരിച്ചു.

. മാഹിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സര്‍വോദയ മണ്ഡലം മുന്‍ സംസ്ഥാന പ്രസിഡന്റ്, മദ്യ നിരോധന സമിതി തുടങ്ങിയ സംഘടനകളില്‍ സജീവമായിരുന്നു. സര്‍വോദയ മണ്ഡലം മുന്‍ സംസ്ഥാന പ്രസിഡന്റ്, മദ്യ നിരോധന സമിതി തുടങ്ങിയ സംഘടനകളില്‍ സജീവമായിരുന്നു. ഗാന്ധിജി മാഹിയില്‍ വന്നതിന്റെ ഓര്‍മ പുതുക്കുന്ന പരിപാടിക്കിടെയാണു സംഭവം. പാനൂരിന്റെ സാംസ്‌കാരിക മുഖമായിരുന്ന റഹീം മാസ്റ്റര്‍ കക്ഷിരാഷ്ട്രിയത്തിനതീതമായി വലിയൊരു സുഹൃദ്ബന്ധത്തിന് ഉടമ കൂടിയാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങളെ നെഞ്ചേറ്റുന്നതോടൊപ്പം തന്നെ കര്‍മ്മപഥത്തില്‍ എത്തിച്ച മഹത്തായ ഒരു വ്യക്തിത്വത്തിനുടമ കൂടിയായിരുന്നു. ഗാന്ധിജി മാഹി സന്ദര്‍ശിച്ചതിന്റെ 85ാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനയായ കൗണ്‍സില്‍ ഓഫ് സര്‍വീസസ് ഓര്‍ഗനൈസേഷന്‍സ് സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് മാഹിയിലെത്തിയത്. ഗാന്ധി സന്ദര്‍ശിച്ച മാഹി പുത്തലത്തെ ക്ഷേത്ര സന്നിധിയില്‍ എത്തിയപ്പോള്‍ അതിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: