കസ്തൂർബ സ്മാരക വായനശാലയ്ക്ക് വീണ്ടും അംഗീകാരം

പയ്യന്നൂർ തെരു കസ്തൂർബ സ്മാരക വായനശാല $ ഗ്രന്ഥശാലയ്ക്ക് വീണ്ടും ലൈബ്രറി കൗൺസിലിന്റെ അംഗീകാരം. ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ താലൂക്കിലെ ഈ വർഷത്തെ മികച്ച വായനശാലയ്ക്കുള അവാർഡ് കസ്തൂർബ വായനശാലയ്ക്ക് ലഭിച്ചു. കടിഞ്ഞിയിൽ നാരായണൻ മാസ്റ്റർ പുരസ്കാരം ഉൾപ്പടെ മറ്റ് പുരസ്ക്കാരങ്ങൾ മുമ്പ് ലഭിച്ചിട്ടുണ്ട്. 14007 പുസ്തക്ങളും 2113 അംഗങ്ങളുമുള്ള വായനശാലയിൽ കാഥാകാലം, എഴുത്തുകൂട്ടം, വായനാ കുടുംബം, ആദരം തുടങ്ങിയ സംസ്ഥാന തല പരിപാടികൾ നടന്നിട്ടുണ്ട്. 2019 ജനുവരിയിൽ കേരള സാഹിത്യ അക്കാദമിയുടെ വെള്ളം – ഒരു സാംസ്കാരിക സഭ എന്ന മൂന്ന് ദിവസത്തെ പരിപാടിയുടെ വേദിയായും അക്കാദമി തെരഞ്ഞെടുത്തത് കസ്തൂർബ വായനശാലയെയാണ്. 1945ൽ സ്വാതന്ത്ര്യ സമര കാലത്ത് ടി.ടി.രാമൻ പണിക്കർ പ്രസിഡണ്ടും വി.വി. കൃഷ്ണൻ സെക്രട്ടറിയുമായി ആരംഭിച്ച വായനശാലയുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ടി.ടി.വി.രാഘവനും സെക്രട്ടറി എം.പ്രസാദുമാണ്

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.