നരീക്കാംവള്ളിയുടെ ഫുട്ബോൾ പെരുമ വീണ്ടെടുക്കാൻ പരിശീലനക്കളരി

പിലാത്തറ: വർഷങ്ങളോളം ടൂർണ്ണമെന്റുകൾ നടത്തിയും ഉത്തര മലബാറിലെ മേളകളിൽ വിജയിക്കൊടിനാട്ടിയും ഫുട്ബോൾ പ്രതാപത്തിൽ തിളങ്ങിയ

നരീക്കാംവള്ളിയുടെ പെരുമ വീണ്ടെടുക്കാൻ കാൽ നൂറ്റാണ്ടിന് ശേഷം പരിശീലനക്കളരി.

ഫ്രണ്ട്സ് സ്പോർട്സ് ക്ലബ്ബാണ്   നാടിന്റെ നിലച്ചുപോയ ഫുട്ബോൾ വീര്യം വീണ്ടെടുക്കാൻ രംഗത്തിറങ്ങിയത്. ഒരു മാസം നീണ്ട ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിൽ

ഒന്നാം ക്ലാസ് മുതൽ മേല്പോട്ടുള്ള അമ്പതിലേറെ കുട്ടികൾ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി.

സമാപന ചടങ്ങ് പി.വി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.ടി. ഭരതൻ ഉപഹാരം നൽകി. പരിശീലകൻ നവനീത് ബാലചന്ദ്രൻ ടി.യെ  അനുമോദിച്ചു.കെ.വിജയൻ,

യു.കൃഷ്ണൻ, എം.സുധീർ,

യു.പ്രശാന്തൻ,

സുരേഷ് കൊവ്വമ്മൽ,

കെ.വേണുഗോപാലൻ,

ജി.ശശിധരൻ, കെ.രത്നാകരൻ, അനിതാ രമേശൻ എന്നിവർ സംസാരിച്ചു.

ചിത്രo

നരീക്കാംവള്ളി ഫ്രണ്ട്സ് സ്പോർട്സ് ക്ലബ് നടത്തിയ ഫുട്ബോൾ പരിശീലനക്കളരിയിൽ പങ്കെടുത്തവർ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: