മാങ്കടവ് ദാറു റഹ്‌മ തഹ്ഫീളുൽ ഖുർആൻ കോളേജ് ഒന്നാം വാർഷിക സമ്മേളനം

പാപ്പിനിശ്ശേരി:മാങ്കടവ് ദാറു റഹ്‌മ തഹ്ഫീളുൽ ഖുർആൻ കോളേജ് ഒന്നാം വാർഷിക മഹാ സമ്മേളനം ഡിസംബർ 18,19,20(ചൊവ്വ,ബുധൻ, വ്യാഴം) ദിവസങ്ങളിൽ രാത്രി 7മണിക്ക് മാങ്കടവ് മസ്ജിദു റഹ്‌മ അങ്കടണത്തിൽ സി.എച്ച്.ഇബ്രാഹിം ഹാജി നഗറിൽ വെച്ച് നടക്കുന്നു.18ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.ഉസ്താദ് ഷമീർ ദാരിമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും.19ന് ഉസ്താദ് ടി.കുഞ്ഞാലി ബാഖവി ഉദ്ഘാടനവും ഉസ്താദ് ഖലീൽ ഹുദവി കാസർഗോഡ് മുഖ്യ പ്രഭാഷണവും നടത്തും.20ന് നടക്കുന്ന സമാപന സമ്മേളനം ജാമിഅ:ദാറു സ്സലാം നന്തി വൈസ് ചാൻസിലർ ഉസ്താദ് എ. വി. അബ്ദു റഹ്‌മാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.ഉസ്താദ് ഹാഫിള് ഷക്കീർ ഹൈതമി കീച്ചേരി പ്രഭാഷണവും ഉസ്താദ് മാണിയൂർ അബ്ദുൽ ഖാദർ അൽ ഖാസിമി ദുആ മജ്‌ലിസിന് നേതൃത്വവും നൽകും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: