തോട്ടട ബീച്ചിൽ ജില്ലാ പോലീസ് പഠനക്യാമ്പ് നടക്കുന്ന റിസോർട്ടിന്റെ ഹാൾ തകർന്നു ; നിരവധി പേർക്ക് പരിക്ക്

Breaking News

പൊലീസ് അസോസിയേഷന്‍ പഠന ക്യാമ്ബ് നടക്കുകയായിരുന്ന റിസോര്‍ട്ട് തകര്‍ന്ന് എഴുപതോളം പൊലീസുകാര്‍ക്ക് പരിക്ക്. കണ്ണൂരിനുത്ത തോട്ടട ബീച്ചിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് അത്യാഹിതം. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.കേരള പൊലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാതല പഠന ക്യാമ്ബ് നടക്കുകയായിരുന്നു.

ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം എത്താന്‍ താമസിച്ചതിനാല്‍ ക്ലാസ് ആരംഭിച്ചു. നിമിഷങ്ങള്‍ക്കകമാണ് റിസോര്‍ട്ടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നു വീണത്.പുറത്തുണ്ടായിരുന്ന പൊലീസുകാരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടന്നു. പരിക്കേറ്റവര്‍ കണ്ണൂരിലെ എ കെ ജി, കൊയിലി ആശുപത്രികളിലാണ്. കണ്ണൂരിലെഡോക്ടര്‍മാരുടെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്ന റിസോര്‍ട്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: