അച്ഛനമ്മമാരുടെ ഇടനെഞ്ചില്‍ ആധിയുടെ കനലെരിയിച്ച്, കേരളത്തില്‍നിന്ന് ഓരോദിവസവും കാണാതാവുന്നത് ശരാശരി മൂന്നുകുട്ടികള്‍.

അച്ഛനമ്മമാരുടെ ഇടനെഞ്ചില്‍ ആധിയുടെ കനലെരിയിച്ച്, കേരളത്തില്‍നിന്ന് ഓരോദിവസവും കാണാതാവുന്നത് ശരാശരി മൂന്നുകുട്ടികള്‍. നാലാഴ്ചയ്ക്കിടെ കാണാതായത് 53 കുട്ടികള്‍. ഈവര്‍ഷം നവംബര്‍ 10 വരെ സംസ്ഥാനത്ത് 729 കുട്ടികളെ കാണാതായി.
ഇതില്‍ പോലീസിന് കണ്ടെത്താനായത് 592 പേരെ. രാജ്യത്ത് എട്ടുമിനിറ്റില്‍ ഒരു കുട്ടിയെ വീതം കാണാതാകുന്നുവെന്നാണ് കണക്ക്. ആഭ്യന്തരവകുപ്പും കേന്ദ്ര വനിതാ-ശിശുക്ഷേമമന്ത്രാലയത്തിനു കീഴിലെ ‘ട്രാക്ക് ദ മിസ്സിങ് ചൈല്‍ഡ്’ പോര്‍ട്ടലും നല്‍കുന്ന കണക്കുപ്രകാരം 2011 മുതല്‍ സംസ്ഥാനത്തുനിന്ന് കാണാതായത് 8021 കുട്ടികളാണ്. 96 ശതമാനം (7713) കുട്ടികളെയും കണ്ടെത്തിയതായി പോലീസ് അവകാശപ്പെടുന്നു.
സ്വമേധയാ മടങ്ങിയെത്തിവയും ഓപ്പറേഷന്‍ ‘വാത്സല്യ’, ‘സ്‌മൈല്‍’, ‘മുസ്‌കാന്‍’ തുടങ്ങിയ പദ്ധതികളുടെ ഭാഗമായി കണ്ടെത്തിയവയും ഇതില്‍പ്പെടും. വര്‍ഷം കാണാതായ​ കുട്ടികള്‍- 2011 – 952, 2012 – 1079, 2013- 1208, 2014- 1229, 2015 – 1630.
വീടുവിട്ടിറങ്ങുന്ന ആണ്‍കുട്ടികളില്‍ നല്ലൊരു ശതമാനവും ഇതരസംസ്ഥാനങ്ങളില്‍ ബാലവേലചെയ്ത് ജീവിക്കുന്നു. ഭിക്ഷാടനമാഫിയയുടെ പിടിയിലകപ്പെട്ട് നരകജീവിതത്തിന് വിധേയരാവുന്നവരുമുണ്ട്. പെണ്‍കുട്ടികളില്‍ അധികവും ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നു. ഇതിനുപുറമേ, രാജ്യത്തിന് പുറത്തേക്ക് കുട്ടികളെയെത്തിക്കുന്ന റാക്കറ്റുകളും അവയവക്കടത്ത് മാഫിയകളും പ്രവര്‍ത്തിക്കുന്നു.
തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍; മോചനദ്രവ്യം ആവശ്യപ്പെട്ടും അല്ലാതെയും കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 2008 മുതല്‍ 2017 ജൂലായ് വരെ 1260 കേസുകളാണ് കേരള പോലീസിന്റെ വെബ്‌സൈറ്റ് പ്രകാരം രജിസ്റ്റര്‍ചെയ്തത്. ഈ വർഷം മാത്രം 2017 (ജൂലായ് വരെ) -112 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.