തലശേരി നഗരസഭാ ആറാം വാർഡ് എൽ.ഡി.എഫ് നിലനിർത്തി. യു.ഡി.എഫ് മൂന്നാം സ്ഥാനത്ത്.

തലശ്ശേരി: തലശ്ശേരി നഗരസഭയിലെ കൊളശ്ശേരി കാവുംഭാഗം ആറാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.പി.എമ്മിലെ കെ.എന്‍ അനീഷ് 680 വോട്ട് നേടിയപ്പോള്‍ 205 വോട്ട് നേടി ബി.ജെ.പി സ്ഥാനാര്‍ത്ഥി ടി.എം നിഷാന്ത് രണ്ടാ്ം സ്ഥാനത്തെത്തി.യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ എ.കെ കുഞ്ഞികൃഷ്ണന് 188 വോട്ടേ നേടാന്‍ സാധിച്ചുള്ളൂ. കഴിഞ്ഞ തവണ 255 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെടുകയായിരുന്നു.475 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടത.് കഴിഞ്ഞ തവണ എല്‍.ഡി.എഫ് 333 വോട്ടിനാണ് ഇവിടെ വിജയിച്ചിരുന്നത.് ഇത്തവണ ഭൂരിപക്ഷം ഉയര്‍ത്താന്‍ എല്‍.ഡി.എഫിനായി.
വെള്ളിയാഴ്ച കാലത്ത് തലശ്ശേരി നഗരസഭാ ഓഫീസിലാണ് വോട്ടെണ്ണല്‍ നടന്നത.് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. ചോനാടം റബ്‌കോ ഫാക്ടറിയിലെ മുന്‍ ജീവനക്കാരനായ അനീഷ് സി.പി.എം ലോക്കല്‍ കമ്മറ്റിയംഗംവും കൊളശ്ശേരിയിലെ കരയത്തില്‍ നാരായണന്‍ സ്മാരക വായനശാലയിലെ ലൈബ്രേറിയനുമാണ് .
കൊളശ്ശേരി കാവുംഭാഗം വാര്‍ഡില്‍ നിന്ന് വിജയിച്ച സി.പി.എമ്മിലെ എം.വേണുഗോപാലന്‍ മാസ്റ്ററുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. തലശ്ശേരി നഗരസഭയില്‍ ആകെയുള്ള 52 സീറ്റില്‍ 35 സീറ്റ് എല്‍.ഡി.എഫിനും 11 സീറ്റ് യു.ഡി.എഫിനും ആറ ്‌സീറ്റ് ബി.ജെ.പിയുടെ കൈയിലുമാണ്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: