കൈത്തറി ജീവനക്കാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

സംസ്ഥാന കൈത്തറി വസ്ത്ര വികസന വകുപ്പും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റും

സംയുക്തമായി കൈത്തറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘം സെക്രട്ടറിമാര്‍ക്കും, ഹാന്‍ടെക്‌സ്, ഹാന്‍വീവ്, ജില്ല വ്യവസായ കേന്ദ്രം ഇന്‍സ്‌പെക്ടര്‍മാര്‍ക്കുമായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ നടത്തിയ പരിശീലനം സംസ്ഥാന കൈത്തറി വികസന ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നിന്നും 300 കോടി രൂപയുടെ കൈത്തറി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നതായും മറ്റ് രാജ്യങ്ങളുടെ കിടമത്സരം മൂലം ഇപ്പോള്‍ കയറ്റുമതി കുറഞ്ഞു വരികയാണെന്നും അദ്ദേഹം പറഞ്ഞു. വിപണി വിഹിതം വര്‍ദ്ധിപ്പിക്കുന്നതിന് കൈത്തറി വകുപ്പ്, ഹാന്‍വീവ്, ഹാന്‍ടെക്‌സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള നൂറില്‍പ്പരം പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ & എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഇ സലാഹുദ്ദീന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എന്‍ ശ്രീധന്യന്‍, കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എന്‍ അനില്‍കുമാര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി ടെക്‌നിക്കല്‍ സൂപ്രണ്ടുമാരായ ശ്രീനാഥ് എം, ബ്രിജേഷ് കെ വി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സന്തോഷ് കെ വി, കീഡ് കോ-ഓര്‍ഡിനേറ്റര്‍ എം ടി അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: