ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹിതനായി

പുതുച്ചേരി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. പുതുച്ചേരിയിലെ സിദ്ധാന്തന്‍കോവിലില്‍ വെച്ചാണ് വിവാഹം നടന്നത്. വിവാഹത്തില്‍ മനോജിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

വടകര സ്വദേശിനിയാണ് വധു. ടി.പി ചന്ദ്രശേഖരന്‍ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്റര്‍ ജയിലില്‍ കഴിയുകയായിരുന്ന മനോജ് മൂന്ന് ദിവസം മുന്‍പ് പരോളിന് ഇറങ്ങുകയായിരുന്നു. മതപരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

മാഹി പന്തക്കല്‍ സ്വദേശിയാണ് മനോജ് കുമാര്‍ എന്ന കിര്‍മാണി മനോജ്.

15 ദിവസത്തെ പരോളാണ് ജയില്‍ സൂപ്രണ്ടാണ് കിർമാണി മനോജിന് പരോള് അനുവദിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: